ന്യൂഡല്ഹി
കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് പ്രമുഖസാമൂഹ്യപ്രവര്ത്തക മേധാ പട്കറിനെതിരെ കേസെടുത്ത് ഇഡി. നര്മദ ബച്ചാവോ ആന്ദോളന് വേണ്ടി 2005ല് കള്ളപ്പണം വെളുപ്പിച്ചെന്നും സംഭാവന സ്വീകരിക്കാന് ദുരൂഹ ഇടപാട് നടത്തിയെന്നുമാണ് കേസ്. റവന്യു ഇന്റലിജൻസും ആദായനികുതി വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്.
2005ൽ ഒറ്റ ദിവസം 20 അക്കൗണ്ടിൽനിന്നായി 1.2 കോടി രൂപ മേധാ പട്കറിന്റെ നർമദ നവനിർമാൺ അഭിയാൻ എന്ന എൻജിഒയുടെ ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിൽ എത്തിയെന്നാണ് റിപ്പോര്ട്ട്.2020 ജനുവരി മുതൽ 2021 മാർച്ച് വരെ മാസഗോൺ കപ്പല് നിര്മാണ കമ്പനി മേധയുടെ സ്ഥാപനത്തിന് 62 ലക്ഷം നല്കിയെന്നും കണ്ടെത്തി.
ഇഡിയുടെ ആരോപണം നിഷേധിച്ച് മേധ പട്കര് രംഗത്തെത്തി. ഒറ്റ ദിവസം ഒരേതുക 20 പേരില് നിന്നു ലഭിച്ചുവെന്നത് രേഖകൾ അനുസരിച്ച് ശരിയല്ലെന്ന് അവർ ചൂണ്ടിക്കാട്ടി.