ന്യൂഡൽഹി
സൂര്യന് താഴെയുള്ള എല്ലാ പ്രശ്നവും കോടതി പരിഹരിക്കുകയാണെങ്കിൽ ജനപ്രതിനിധികളുടെ ആവശ്യമുണ്ടോയെന്ന് സുപ്രീംകോടതി. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ മടക്കിഅയക്കണമെന്ന ബിജെപി നേതാവ് അശ്വിനി ഉപാധ്യായയുടെ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ പരാമർശം.
“എല്ലാ വിഷയവും കോടതി പരിഗണിക്കാൻ തുടങ്ങിയാൽ ലോക്സഭയുടെയും രാജ്യസഭയുടെയും ആവശ്യമെന്താണ്. ഞങ്ങൾ തന്നെ ബിൽ പാസാക്കി നിയമമുണ്ടാക്കിയാൽ പോരെ’- ചീഫ് ജസ്റ്റിസ് ചോദിച്ചു. അനധികൃത കുടിയേറ്റക്കാർ പൗരൻമാരുടെ ഉപജീവനത്തിന് ഭീഷണിയാണെന്നും അശ്വിനി ഉപാധ്യായ ആരോപിച്ചു. വിഷയത്തിൽ പ്രതികരണം അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.