ന്യൂഡൽഹി
സർവകലാശാലകൾക്ക് യുജിസി അനുമതിയില്ലാതെ ഓൺലൈൻ കോഴ്സ് നടത്താമെന്ന് ചെയർമാൻ ജഗദേഷ് കുമാർ. വൈകാതെ ഇത് നിലവിൽവരുമെന്നും ഒരു മാധ്യമത്തിന്റെ ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ആദ്യഘട്ടം മുൻനിര സർവകലാശാലയ്ക്കായിരിക്കും അവസരം. ഇന്ത്യയിൽ ക്യാമ്പസ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന വിദേശ സർവകലാശാലകൾക്കുള്ള മാർഗനിർദേശം രണ്ടുമാസത്തിനകം പുറത്തിറക്കും. ഇന്ത്യൻ സ്ഥാപനങ്ങൾക്ക് വിദേശത്ത് ക്യാമ്പസ് തുറക്കാനാകും. പാഠ്യപദ്ധതി തയ്യാറാക്കുന്നതിൽ സ്ഥാപനങ്ങൾക്കുള്ള അവകാശത്തിൽ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.