ഇസ്ലാമാബാദ്
പാകിസ്ഥാനിൽ അഴിമതിക്കേസിൽ അറസ്റ്റ് ഭയന്ന് ഇമ്രാൻ ഖാന്റെ ഭാര്യയുടെ സുഹൃത്ത് ഫറ ഖാൻ രാജ്യംവിട്ടു. 90,000 ഡോളറിന്റെ (ഏകദേശം 68 ലക്ഷം രൂപ) ബാഗുമായാണ് ഫറ ഖാൻ ദുബായിലേക്ക് കടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ആഡംബര ബാഗുമായി വിമാനത്തിലിരിക്കുന്ന ഫറയുടെ ചിത്രം ട്വിറ്ററിലടക്കം പ്രചരിച്ചു. എന്നാൽ, ഇത് എപ്പോൾ പകർത്തിയതാണെന്ന് വ്യക്തമല്ല. ഫറയുടെ ഭർത്താവ് നേരത്തെ പാകിസ്ഥാൻ വിട്ടിരുന്നു.
ഉദ്യോഗസ്ഥരെ ഇഷ്ടപ്രകാരം സ്ഥലംമാറ്റുന്നതിനും നിയമിക്കുന്നതിനും ഫറ ഖാന് കോടികള്‍ ലഭിച്ചെന്നാണ് ആരോപണം.