മെൽബൺ > കോട്ടയം ജില്ലയിലെ കൂട്ടിയ്ക്കലിലുണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കും ആശ്രിതർക്കും കേരള കോൺഗ്രസ്സ് (എം) ദുരിതാശ്വാസ ഫണ്ടുകൾ സ്വരൂപിച്ച് പത്തു വീടുകൾ നിർമ്മിച്ചുനൽകും. പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിലുള്ള ഈ പദ്ധതിയുമായി പ്രവാസി കേരള കോൺഗ്രസ്സ് ആസ്ട്രേലിയ ഘടകം സഹകരിക്കും.
ആദ്യഗഡുവായ രണ്ടര ലക്ഷം രൂപ വിക്ടോറിയ ഘടകം പ്രസിഡന്റ് സെബാസ്റ്റ്യൻ ജേക്കബ്ബ് തീക്കോയിൽ നടന്ന പാർട്ടി യോഗത്തിൽ കേരള കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ മാണി എം പി യ്ക്കു കൈമാറി.