റിയാദ്> ഭിക്ഷാടനം നടത്തുന്നതിനെതിരെ കർശന നിയമം നടപ്പിലാക്കാൻ ഒരുങ്ങി സൗദി . ഒരു വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ എന്ന് പബ്ലിക് പ്രോസിക്യൂഷൻ ട്വിറ്ററിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ പറഞ്ഞു. “മറ്റൊരാളുടെ പണത്തിന് വേണ്ടി യാചിക്കുന്നവൻ, അല്ലെങ്കിൽ പണമായോ സാധനമായോ , നേരിട്ടോ അല്ലാതെയോ, പൊതു അല്ലെങ്കിൽ സ്വകാര്യ സ്ഥലങ്ങളിൽ അല്ലെങ്കിൽ ആധുനിക സാങ്കേതികവിദ്യയുടെയും ആശയവിനിമയത്തിന്റെയും മാർഗങ്ങളിൽ, അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ മറ്റുളളവരുടെ പണം
കഴിഞ്ഞ ശഅബാൻ 19 മുതൽ 27 (അറബ് മാസം ) വരെയുള്ള കാലയളവിൽ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിലായി 3,719 ഭിക്ഷാടകരെ അറസ്റ്റ് ചെയ്തതായി പൊതു സുരക്ഷ വിഭാഗം ഇന്നലെ അറിയിച്ചു. ഇവരിൽ നിന്നും വൻതോതിൽ പണവും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. മക്കയിൽ ഏഷ്യൻ വംശജയായ ഒരു സ്ത്രീയെ അറസ്റ്റു ചെയ്യുകയും അവരിൽ നിന്നും 1,17,000 റിയാലും നിരവധി വിദേശ കറൻസികളും കൂടാതെ സ്വർണ്ണാഭരണങ്ങളും കണ്ടെടുക്കുകയുണ്ടായി.
ഭിക്ഷാടനത്തിൽ ഏർപ്പെടുകയോ, മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ, അവരുമായി യോജിക്കുകയോ, ഭിക്ഷാടനം ചെയ്യാൻ സഹായിക്കുകയോ ചെയ്യുന്നവർക്ക് 6 മാസത്തിൽ കൂടാത്ത തടവോ 50,000 റിയാലിൽ കൂടാത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടി ശിക്ഷയായി ലഭിക്കും എന്നതാണ് ഭിക്ഷാടന വിരുദ്ധ നിയമം വ്യവസ്ഥ ചെയ്യുന്നതെന്ന് അഭിഭാഷക റാഫാൽ നാസർ പറഞ്ഞു.