കുവൈത്ത് > പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (പിപിഎഫ്), കുവൈറ്റ് വാർഷിക പൊതുയോഗത്തിനോടനുബന്ധിച്ച് അവയവദാനത്തെ (Share Organ, Save Lives) കുറിച്ച് മെഡിക്കൽ വെബ്ബിനാർ നടത്തി. വൈകിട്ട് ആറുമണിക്ക് നടന്ന മെഡിക്കൽ വെബ്ബിനാറിനു , മൃതസഞ്ജീവനി (Kerala Network of Organ Sharing, – KNOS) സംസ്ഥാന നോഡൽ ഓഫീസറും Kerala State Organ and Tissue Transplant Organization (KSOTTO) എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. നോബിൾ ഗ്രീഷ്യസ് നേതൃത്വം നൽകി.
കേരളത്തിൽ അവയവദാനത്തിനും സ്വീകരണത്തിനും പാലിക്കേണ്ട സാങ്കേതികവും നിയമപരവുമായ വ്യവസ്ഥകളെ കുറിച്ച് ഡോ. നോബിൾ വിശദീകരിച്ചു. കുട്ടികളിലും മുതിർന്നവരിലും അവയവങ്ങൾ ദാനം ചെയ്യുവാനും അതുപോലെ അവരിൽനിന്നും അവയവങ്ങൾ സ്വീകരിക്കുവാനും സാധിക്കും. എന്നാൽ അത്തരം ദാനങ്ങൾ ദാതാവിൻറെ ആരോഗ്യസ്ഥിതി, ശാരരീരികമായ പ്രത്യേകതകൾ, രക്തഗ്രുപ്പ് എന്നിവയെ അടിസ്ഥാനമായിട്ടായിരിക്കും. ഡയബറ്റിക്, കാൻസർ, കൊറോണ പോലുള്ള രോഗങ്ങൾ ഉള്ളവരുടെ അവയവ ദാനം പൊതുവിൽ നിരുത്സാഹപ്പെടുത്തുന്ന രീതിയാണ് കണ്ടുവരാറുള്ളത്.
നിലവിൽ അവയവദാനം നിയന്ത്രിക്കാൻ, സംസ്ഥാനതലത്തിൽ ഒരു വിദഗ്ധ പാനൽ നിലനിൽക്കുന്നുണ്ട്. ഈ പാനലാണ് കാലാകാലങ്ങളിൽ അവയവദാനത്തിനു അനുമതി നൽകുന്നത്. മസ്തിഷ്ക്ക മരണം സംഭവിച്ച വ്യക്തികളുടെ അവയവ ദാനം പ്രോത്സാഹിക്കപ്പെണ്ടതാണെന്ന് ഡോ. നോബിൾ ഗ്രെഷ്യസ് പറഞ്ഞു. ഇത്തരം ആൾക്കാരുടെ ബന്ധുക്കൾക്ക് ആവശ്യമായ ബോധവൽക്കരണം നടത്തേണ്ടത് ആവശ്യമാണ്. വെബ്ബിനാറിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ഡോ. നോബിൾ മറുപടിയും വിശദീകരണവും നൽകി. വെബ്ബിനാറിന് പി പി എഫ് പ്രസിഡന്റ് ശ്രീ. തോമസ്സ്വാ സ്റ്റീഫൻ സ്വാഗതവും ജനറൽ സെക്രട്ടറി ഷേർളി ശശിരാജൻ നന്ദിയും പറഞ്ഞു. വെബ്ബിനറിന്റെ മോഡറേറ്റര്‍മാരായി ഷാജി മഠത്തിലും പ്രശാന്ത് വാരിയരും പ്രവർത്തിച്ചു.