സൗദി> സൗദി അറേബ്യ പല തൊഴിൽ മേഖലകളിലും സ്വദേശി വൽക്കരണം ശക്തമാക്കുന്നത് തുടരുകയാണ്. സപ്ലൈകളിലും സെൻട്രൽ മാർക്കറ്റുകളിലും സ്വദേശി വൽക്കരണം നടപ്പിലാക്കാനുള്ള തീരുമാനത്തിന്റെ രണ്ടാം ഘട്ടത്തിനു തുടക്കം കുറിച്ചു.
ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, സ്വദേശി വൽക്കരണത്തിന്റെ രണ്ടാം ഘട്ടത്തിൽ സെയിൽസ് ഔട്ട്ലെറ്റുകളിൽ “സെക്ഷൻ സൂപ്പർവൈസർ” തസ്തിക 100 ശതമാനം സൗദികൾക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം ഡിപ്പാർട്ട്മെന്റ് മാനേജർ, അസിസ്റ്റന്റ് മാനേജർ, ബ്രാഞ്ച് മാനേജർ തുടങ്ങിയ തസ്തികകളിൾ മൊത്തം തൊഴിലാളികളുടെ 50 ശതമാനവും സ്വദേശികൾക്ക് പരിമിതപ്പെടുത്താനാണ് തീരുമാനം.
സെയിൽസ് ഔട്ലെറ്റുകളും സൂപ്പർമാർക്കറ്റുകളും പ്രാദേശികവൽക്കരിക്കുന്നതിനുള്ള തീരുമാനത്തിൽ 300 ചതുരശ്ര മീറ്ററിൽ കുറയാത്ത എല്ലാ സപ്ലൈകളും 500 ചതുരശ്ര മീറ്ററിൽ കുറയാത്ത സൂപ്പർമാർക്കറ്റുകളും ഉൾപ്പെടുന്നുവെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.