റിയാദ്> ഉപഭോക്തക്കൾക്ക് ആശ്വാസ നടപടിയുമായി സൗദി ഇലക്ട്രിസിറ്റി കമ്പനി. ഗുണഭോക്താക്കൾക്ക് ആശ്വാസം നൽകാനും, ബില്ലുകൾ കുമിഞ്ഞുകൂടാതിരിക്കാനും വൈദ്യുതി വിഛേദിക്കപ്പെടുന്നത് ഒഴിവാക്കാനും ബില്ലിന്റെ ഒരു ഭാഗം അടക്കാൻ ഉപഭോക്താക്കളെ അനുവദിക്കുമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു.
കമ്പനിയുടെ ഈ തീരുമാനം രാജ്യത്തെ സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാകും. ഇതുവരെ ബിൽ തുകയുടെ പകുതി അടക്കാനാണ് അനുവാദം ഉണ്ടായിരുന്നത്. എന്നാൽ പുതിയ തീരുമാനം അനുസരിച്ചു ഇനി മുതൽ ഉപഭോക്താക്കൾക്ക് ബില്ലിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രമായി ബാങ്കിംഗ് സംവിധാനങ്ങൾ വഴി അടയ്ക്കാം. വൈദ്യുതി ഭവനവുമായി ബന്ധപ്പെട്ടതാണെന്നും അത് വിച്ഛേദിക്കപ്പെടില്ലെന്നും എന്നാൽ ബില്ല് അടക്കുന്നതിൽ വീഴ്ച വരുത്തിയതുമൂലം വിഛേദിക്കപ്പെട്ട വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കാൻ കുറഞ്ഞത് ബില്ലിന്റെ പകുതി തുക അടക്കേണ്ടതാണെന്നും കമ്പനി അറിയിച്ചു.
ബിൽ കുടുശ്ശിക ആയിരം റിയാലിൽ താഴെയാണെങ്കിൽ വൈദ്യുതി വിച്ഛേദിക്കരുതെന്ന് വൈദ്യുതി അതോറിറ്റി നേരത്തെ തങ്ങളുടെ വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയിരുന്നു. 7 സാഹചര്യങ്ങൾ ഉണ്ടെങ്കി വരിക്കാരിൽ നിന്ന് വൈദ്യുതി വിച്ഛേദിക്കരുത് എന്ന വ്യവസ്ഥയുണ്ട്. സ്കൂൾ പൊതു പരീക്ഷാ കാലയളവ്, റമദാൻ മാസം, സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മണിക്ക് ശേഷവും, പ്രത്യേക ആവശ്യങ്ങളുള്ള ആരെങ്കിലും വീട്ടിൽ ഉണ്ടാവുക തുടങ്ങിയവ അതിൽപെട്ടതാകുന്നു.