വരുമാനത്തിന്റെ കൃത്യമായ വിഹിതം എല്ലാ മാസവും മരുന്നിനായി നീക്കിവയ്ക്കുന്ന ജീവിതശൈലീ രോഗികൾക്കാണ് വിലവർധന ഇരുട്ടടിയാകുക. പല പെൻഷൻകാരും മാസംതോറും ആയിരക്കണക്കിന് രൂപയുടെ മരുന്നുകളാണ് വാങ്ങുന്നത്. നീതി–-സേവന സ്റ്റോറുകളിൽ നിശ്ചിത ഡിസ്കൗണ്ട് ലഭിക്കുന്നത് ആശ്വാസമാണ്. മാരകരോഗികളായി വിവിധ സ്വകാര്യ ആശുപത്രികളിൽ കഴിയുന്നവരെ കൂടുതൽ ചൂഷണം ചെയ്യുന്ന അവസ്ഥ സംജാതമാകും. മരുന്നുവില കൂട്ടാനുള്ള കേന്ദ്രസർക്കാർ നടപടി ഏറെ ബാധിക്കുക വയോജനങ്ങളെയാണ്.
‘കൊടും ക്രൂരമാണ് കേന്ദ്ര നടപടി . പാചകവാതകത്തിനും ഇന്ധനത്തിനും തുടർച്ചയായി വില കൂട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മരുന്നുവില വർധിപ്പിക്കുന്നത് വയോജനങ്ങളെ പിഴിയുന്നതിന് തുല്യമാണ്. ഞങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുക. അതേ ഈ നരാധമന്മാരോട് പറയാനുള്ളൂ’ –- സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി തോമസ് പോത്തൻ പറഞ്ഞു.