കുവൈറ്റ്> കുവൈറ്റിലെ പ്രൊഫഷണല് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (പിപിഎഫ്) കുവൈറ്റിന് പുതിയ ഭാരവാഹികളായി. പിപിഎഫ് വാർഷിക പൊതുയോഗത്തിൽ സംഘടനാ ഭാരവാഹികളായി അഡ്വ തോമസ് സ്റ്റീഫൻ (പ്രസിഡന്റ്) ഷേർളി ശശിരാജൻ (ജനറൽ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
കില ഡയറക്ടർ ജനറൽ ഡോ ജോയ് ഇളമൺ പൊതുയോഗം ഉദ്ഘാടനം ചെയ്തു. കുവൈറ്റിലെ പ്രഫഷനലുകളുടെ സാങ്കേതിക സംഭാവന, തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പഞ്ചായത്തുകൾ മുഖേന നടപ്പാക്കുന്ന ജനകീയാസൂത്രണ പദ്ധതിക്കും ഉപയോഗപ്പെടുത്താൻ വേണ്ട ശ്രമം കിലയും കേരള സർക്കാരും നടത്തുമെന്ന് ഡോ ജോയ് ഇളമാൺ പറഞ്ഞു.
വാർഷിക പൊതുയോഗത്തിനു ലോക കേരളാ സഭാ അംഗം ആർ നാഗനാഥൻ ആംശംസകൾ നേർന്നു. അഡ്വ തോമസ് സ്റ്റീഫൻ അധ്യക്ഷനായിരുന്ന യോഗത്തിൽ ഷംനാദ് സ്വാഗതം പറഞ്ഞു. പി പി എഫ് ജനറൽ സെക്രട്ടറി ശങ്കർ റാം കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ട്രഷറർ സുനിൽ കുമാർ വി പി സാമ്പത്തിക റിപ്പോർട്ടും ജോയിന്റ് സെക്രട്ടറി ഷേർളി ശശി രാജൻ പി പി എഫ് കേരളത്തിലെ കൽപറ്റയിൽ പ്രളയ ബാധിതർക്ക് നൽകുന്ന ഭവനത്തിന്റെ നിർമ്മാണ പുരോഗതി റിപ്പോർട്ടും അവതരിപ്പിച്ചു. തുടന്ന് സമ്മേളനം റിപ്പോർട്ടുകൾ അംഗീകരിച്ചു.
2022-24 വർഷത്തെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ഓഡിറ്റർ സുരേഷ് കുമാർ എം കെ വരണാധികാരിയായി. സമ്മേളനം തിരെഞ്ഞെടുത്ത പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ചേർന്ന് വൈസ് പ്രെസിഡന്റായി പ്രശാന്ത് വാരിയർ, ജോയിന്റ് സെക്രട്ടറിയായി ഡോ രാജേഷ് വർഗീസിനെയും ട്രഷറർ ആയി ശ്രീജിത്ത് പാലകുറിശ്ശിയെയും തിരഞ്ഞെടുത്തു. അബ്ദുൽ റസൽ, അജിത് വള്ളൂർ, അസീം മുഹമ്മദ്, ബിപിൻ പുനത്തിൽ, ധനേഷ് അയ്യപ്പൻകുട്ടി, ഡോ അനില ആൽബർട്ട്, ഡോ രംഗൻ, ഫിറോഷ് പരീത്, ജിജു എം ലാൽ, കിരൺ കെ ബി, മുനീർ എം എഛ്, രമേശ് കാപ്പാടൻ, സഞ്ജയ് വിശ്വനാഥൻ, ശങ്കർ റാം, അഡ്വ സ്മിതാ മനോജ്, സൂരജ് കുണ്ടുവളപ്പിൽ, ശ്രീജിത്ത് എസ് നായർ, ടിജോ കെ മാത്യു, വിനോദ് കെ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും ഓഡിറ്റർമാരായി സുനിൽ കുമാർ വി പി, സുരേഷ് കുമാർ എം കെ എന്നിവരെയും തിരഞ്ഞെടുത്തു.
പിപിഎഫ് വൈസ് പ്രെസിഡന്റ് പ്രശാന്ത് വാരിയർ, ജോയിന്റ് സെക്രട്ടറി ഡോ രാജേഷ് വർഗീസ്, ട്രഷറർ ശ്രീജിത്ത് പാലകുറിശ്ശി
ഓൺലൈൻയായി നടന്ന യോഗത്തിനു ഷാജി മഠത്തിൽ പ്രശാന്ത് വാരിയർ എന്നിവർ മോഡറേറ്റർമാരായി പ്രവർത്തിച്ചു. തുടർ വർഷങ്ങളിലെ പി പി എഫിന്റെ പ്രവർത്തനത്തിന് എല്ലാവരുടെയും സഹകരണം പ്രസിഡന്റും സെക്രെട്ടറിയും അഭ്യർത്ഥിച്ചു. ഷേർളി ശശി രാജൻ സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി. സമ്മേളനത്തിന് ശേഷം അവയവ ദാനത്തെ (Share Organs, Save Lives) ആസ്പദമാക്കി കെഎൻഎസ്ഒ (KNOS) സംസ്ഥാന നോഡൽ ഓഫീസർ ഡോ നോബിൾ ഗ്രെയ്ഷ്യസ് വെബിനാർ നടത്തി.