മംഗളൂരു> കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പതിറ്റാണ്ടുകളായി ടിപ്പു സുൽത്താന്റെ പേരിൽ നടത്തുന്ന പൂജ “സലാം മംഗളാരതി’ അവസാനിപ്പിക്കണമെന്ന് സംഘപരിവാർ. ടിപ്പുവിനോടുള്ള ആദരസൂചകമായി ദിവസവും വൈകിട്ട് നടത്തുന്ന പൂജ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ക്ഷേത്ര കമ്മിറ്റിക്കും മന്ത്രി ശശികല ജൊല്ലെക്കും കത്ത് നൽകി.
പാഠപുസ്തകത്തിൽ ടിപ്പുവിനെ കുറിച്ചുള്ള ഭാഗം നീക്കാൻ ബിജെപി സർക്കാർ തീരുമാനിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നാലെയാണ് മതസൗഹാർദത്തിന്റെ പ്രതീകമായ പൂജ ഒഴിവാക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കര്‍ണാടകത്തില്‍ വർഗീയ വേർതിരിവ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാർ. 2015ൽ ടിപ്പു ജയന്തിക്കെതിരായി കർണാടകത്തിലാകെ സംഘപരിവാറുകാര്‍ നടത്തിയ കലാപത്തിൽ മലയാളിയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു.