ന്യൂഡൽഹി
ഇല്ലാത്ത സ്ഥാപനത്തിന് സർവകലാശാല പദവി നൽകാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ച് നാണംകെട്ട് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ. സിക്കറിലുള്ള സ്ഥാപനത്തെ ഗുരുകുൽ സർവകലാശാലയായി ഉയർത്തുമെന്ന ബില്ലാണ് ഉന്നത വിദ്യാഭ്യാസമന്ത്രി രാജേന്ദ്രസിങ് യാദവ് അവതരിപ്പിച്ചത്. 80 ഏക്കറിൽ 155 അക്കാദമിക് ബ്ലോക്ക്, 62 ലക്ചർ ഹാൾ, 38 ലാബോറട്ടറി എന്നിവ സ്ഥാപനത്തിന് സ്വന്തമായി ഉണ്ടെന്നായിരുന്നു അവകാശവാദം. എന്നാൽ, സ്ഥലം സന്ദർശിച്ച പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര റത്തോർ കണ്ടത് വെറും ഭൂമിയും തുരുമ്പിച്ച ഗേറ്റുംമാത്രം. തുടർന്ന്, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയെയും കൂട്ടി സ്പീക്കർ സി പി ജോഷിയെ തട്ടിപ്പ് വെളിപ്പെടുത്തി. ജില്ലാ കലക്ടറോട് റിപ്പോർട്ട് നൽകാൻ സ്പീക്കർ ആവശ്യപ്പെട്ടു.