ലണ്ടന്‍
വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയും ദീര്ഘകാലജീവിത പങ്കാളി സ്റ്റെല്ലാ മോറിസും ബെല്മര്ഷിലെ അതിസുരക്ഷാ ജയിലില്‍ വിവാഹിതരായി.
ദമ്പതികളുടെ രണ്ടുമക്കള്‍ ഉള്‍പ്പെടെ ആറുപേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ലോകത്തിന് മുന്നില്‍ അമേരിക്കയുടെ മുഖംമൂടി വലിച്ചുകീറിയ നയതന്ത്രരഹസ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് അസാന്‍ജെ യുഎസ് ചാരസംഘടനകളുടെ നോട്ടപ്പുള്ളിയായത്. 2019 മുതല്‍ അസാന്‍ജെ ബ്രിട്ടനിൽ ജയിലിലാണ്.
നിയമസഹായവുമായെത്തിയ അഭിഭാഷക മോറിസ് പിന്നീട് അസാന്‍ജെയുടെ ജീവിതപങ്കാളിയാവുകയായിരുന്നു.