കൊൽക്കത്ത
ശക്തമായ പ്രതിഷേധത്തിനൊടുവിൽ രാംമ്പൂർഹട്ട് കൂട്ടക്കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ച തൃണമൂൽ ബ്ലോക്ക് പ്രസിഡന്റ് അനാഹുൾ ഹക്കിനെ അറസ്റ്റ് ചെയ്തു. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല. ഹൈക്കോടതി സ്വമേധയാ ഇടപെട്ടതോടെയാണ് നടപടി.
രാംമ്പൂർഹട്ട് പൊലീസ് സ്റ്റേഷൻ ഇൻചാർജ്, അഡീഷണൻ ഇൻചാർജ് എന്നിവരെ സസ്പെൻഡ് ചെയ്തു. ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസ് എടുത്തു. മുഖ്യമന്ത്രി മമത ബാനർജി വ്യാഴാഴ്ച സ്ഥലം സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ പാർടിയും പൊലീസുമാണ് ഗവൺമെന്റിനെ താറടിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പ്രതികരിച്ചു.