ബംഗളൂരു
ഹിജാബ് നിരോധനം ശരിവെച്ച വിധി പ്രസ്താവിച്ച കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് ജഡ്ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ. ജഡ്ജിമാർക്കെതിരെ വധഭീഷണി ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. തമിഴ്നാട് തൗഹീദ് ജമാഅത്ത് (ടിഎൻടിജെ) സംഘടനയുടെ ഭാരവാഹിയാണ് അറസ്റ്റിലായത്.
കോടതി വിധി എല്ലാവരും അനുസരിക്കണമെന്ന് ബൊമ്മെ മാധ്യമങ്ങളോട് പറഞ്ഞു. അപ്പീലിന് അവസരമുണ്ടായിട്ടും ചിലർ ജനങ്ങളെ ഇളക്കിവിടാൻ ശ്രമിക്കുന്നു. ഇത് അടിച്ചമർത്തുമെന്നും ബൊമ്മെ പറഞ്ഞു.