ന്യൂഡൽഹി
കേരളത്തിലെ നിയമസഭാ തോൽവിയുടെ പേരിലാണ് എം ലിജുവിന് രാജ്യസഭാ സീറ്റ് നൽകാതിരുന്നതെങ്കിൽ, അസമിൽനിന്ന് നാമനിർദേശം ചെയ്യപ്പെട്ട റിപുൻ ബോറയ്ക്ക് തോൽവി തടസ്സമായില്ല. അസം പിസിസി അധ്യക്ഷനായിരുന്ന ബോറയെ കഴിഞ്ഞ വർഷം മുഖ്യമന്ത്രിയാകാൻവരെ സാധ്യതയുള്ള സ്ഥാനാർഥിയായാണ് കോൺഗ്രസ് അവതരിപ്പിച്ചത്.
മുപ്പതിനായിരത്തിനടുത്ത് വോട്ടിന് ഗോഹ്പ്പുർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയോട് തോറ്റു. ലിജുവിനോട് തോൽവിയുടെ കാരണങ്ങൾ ആരാഞ്ഞ രാഹുൽ, ബോറയുടെ കാര്യത്തിൽ സോണിയ കുടുംബത്തിന്റെ വിശ്വസ്തൻ എന്ന മാനദണ്ഡം മാത്രമാണ് പരിഗണിച്ചത്.
ബോറ, ഗൗരവ് ഗൊഗായി തുടങ്ങിയവർക്ക് അമിത പരിഗണന നൽകുന്നതിൽ പ്രതിഷേധിച്ചാണ് നിലവിലെ മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ ബിജെപിയിലേക്കും സുഷ്മിതാ ദേവ് തൃണമൂലിലേക്കും പോയത്.