മംഗളൂരു
വ്യത്യസ്ത മതത്തിൽപ്പെട്ട സഹപ്രവർത്തകന്റെ കൂടെ ബസിൽ സഞ്ചരിച്ച മലയാളി യുവതിയെ കൈയേറ്റം ചെയ്ത് തീവ്ര ഹൈന്ദവ സംഘടനാ പ്രവർത്തകർ. സ്വകാര്യ കമ്പനിയിൽ ജോലിക്കാരിയായ കാസർകോട് പെർള സ്വദേശി പുഷ്പയാണ് ആക്രമിക്കപ്പെട്ടത്. തന്റെ ഉന്നത ഉദ്യോഗസ്ഥനായ മെഹബൂബ് ഷെരീഫിനൊപ്പം മംഗളൂരുവിൽനിന്ന് ജോലിസ്ഥലമായ പുത്തൂരിലേക്കുള്ള കെഎസ്ആർടിസി ബസിൽ പോകവെ ബണ്ട്വാൾ കൂദ്രെബെട്ടു എത്തിയപ്പോഴായിരുന്നു സംഭവം.
മൂന്നംഗ സംഘം പേരു ചോദിച്ചശേഷം അസഭ്യം പറഞ്ഞു. ഭാവിയിൽ ഒരുമിച്ച് കണ്ടാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി ബസിൽനിന്ന് ഇറക്കിവിട്ടു. ബണ്ട്വാൾ പൊലീസ് കേസെടുത്തു.
“വസ്ത്രം വ്യക്തികളുടെ സ്വാതന്ത്ര്യം’
ഗോപി
കൊൽക്കത്ത
എന്ത് വസ്ത്രം ധരിക്കണമെന്നത് ഓരോരുത്തരുടെയും വിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭാഗമാണെന്ന് മിഷണറീസ് ഓഫ് ചാരിറ്റിയുടെ പുതിയ സിസ്റ്റർ സുപ്പീരിയർ ജനറൽ മേരി ജോസഫ് പറഞ്ഞു. വ്യക്തികളുടെ സ്വാതന്ത്ര്യം അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം. ചുമതല ഏറ്റെടുത്തശേഷം കൊൽക്കത്തയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഹിജാബ് സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ.
തൃശൂർ പൊയ്യ സ്വദേശിയായ സിസ്റ്റർ മേരി (69) മിഷണറിയുടെ ഉന്നതസ്ഥാനത്ത് എത്തുന്ന പ്രഥമ ഇന്ത്യക്കാരിയാണ്.