ന്യൂഡൽഹി
കുത്തകനിയന്ത്രണ നിയമപ്രകാരമാണ് എംആർഎഫ് അടക്കമുള്ള ടയർ കമ്പനികൾക്ക് കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ(സിസിഐ) പിഴ ചുമത്തിയതെന്ന് കോർപറേറ്റ്കാര്യ മന്ത്രി റാവു ഇന്ദർജിത് സിങ് രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന് മറുപടി നൽകി.
എംആർഎഫിന് 625.09 കോടി, അപ്പോളോ ടയേഴ്സിന് 425.53 കോടി, സിയാറ്റിന്‍ 252.16 കോടി, ജെകെ ടയേഴ്സിന് 309.95 കോടി, ബിർല ടയേഴ്സിന് 178.33 കോടി, ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചേഴ്സ് അസോസിയേഷന് 8.41 ലക്ഷം എന്നിങ്ങനെയാണ് പിഴ. ടയർ വിലയുടെ കാര്യത്തിൽ ഒത്തുകളിച്ചതിനാണ് പിഴ. മൂന്ന് സാമ്പത്തികവർഷത്തെ ശരാശരി വരുമാനത്തിന്റെ 10 ശതമാനത്തിൽ കവിയാത്ത തുക പിഴ ചുമത്താൻ 2002ലെ കുത്തകനിയന്ത്രണനിയമത്തിൽ വ്യവസ്ഥയുണ്ട്. പിഴയിൽ കുറവ് വരുത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.