ദോഹ > അത്യന്തം പ്രതികൂല സാഹചര്യത്തിലായിട്ടും കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ളതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റെന്ന് ഖത്തര്‍ സംസ്കൃതി അഭിപ്രായപ്പെട്ടു.
കാര്യമായ നികുതി ചുമത്തുലുകള് ഇല്ലാതെ അടിസ്ഥാനനമേഖലയിലെ സമഗ്രവികസനം, ആരോഗ്യ സംരക്ഷണം, കാര്‍ഷികം, വ്യാവസായികം, ഐടി മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിന് ബജറ്റ് പ്രത്യേക ശ്രദ്ധ ചെലുത്തി. പദ്ധതി വിഹിതത്തിന്റെ 20.9% വനിതകളും കുട്ടികളുമായി ബന്ധപ്പെട്ട മേഖലകളിലേക്ക് മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ബഡ്ജറ്റിനെ ഒരു സ്ത്രീപക്ഷ ബഡ്ജറ്റ് എന്നുതന്നെ വിശേഷിപ്പിക്കാം.
പ്രവാസി ക്ഷേമപദ്ധതികള്‍ക്കായി 147.51 കോടി രൂപ ബഡ്ജറ്റ് വകയിരുത്തി. ഇത് സര്‍ക്കാരിന് പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് വെളിവാക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പ്രത്യേകം അഭിനന്ദിക്കുന്നു.
കേരളത്തിന്റെ അത്യുന്നതമായ മനുഷ്യ വിഭവശേഷി പ്രയോജനപ്പെടുത്തി അഭ്യസ്ഥവിദ്യര്‍ക്ക് തൊഴില്‍ പ്രധാനം ചെയ്യുന്ന മൈക്രോ ബിയോബ് എന്ന പദ്ധതി കൂടുതല്‍ പ്രതീക്ഷ നല്കുന്നു. വ്യവസായ രംഗത്തെ ഉറച്ച കാല്‍വെപ്പാണ് ഗ്രാഫെയിന് റിസര്‍ച്ചിനും അതുമായി ബന്ധപെട്ട പുതിയ തൊഴില്‍ മുഖം തുറക്കുന്നതിനു മായ പദ്ധതികള്‍ക്ക് ആയുള്ള ബഡ്ജറ്റ് വിഹിതം. ഇത് രാജ്യത്തിന് തന്നെ മാതൃകയാണ്. കെറെയിലിന് 2000 കോടി നീക്കിവെച്ചത് സര്‍ക്കാരിന്റെ ഈ കാര്യത്തില്‍ ഉള്ള താല്പര്യത്തേയും ആത്മാര്‍ഥതയെയും കാണിക്കുന്നു.
റഷ്യ-ഉെ്രെകന് യുദ്ധത്തെ തുടര്‍ന്ന് പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് എത്തിയ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനവുമായി ബന്ധപ്പെട്ട കോ ഓര്‍ഡിനേഷന്‍ നോര്‍ക്കയ്ക്ക് പ്രത്യേക ഫണ്ട് അനുവദിക്കപ്പെട്ടതും എടുത്ത് പറയത്തക്കതാണ് .
പ്രതിസന്ധി ഘട്ടത്തിലും ജനങ്ങള്‍ക്ക് മേലെ അധികഭാരം ഏല്‍പ്പിക്കാതെ വികസനകാര്യത്തില്‍ ശ്രദ്ധപുലര്‍ത്തിയ ബഡ്ജറ്റിനെ തികച്ചും ‘ജനക്ഷേമകരം’ എന്ന് തന്നെ വിശേഷിപ്പിക്കാമെന്ന് സംസ്കൃതി പത്രക്കുറിപ്പില്‍ പറഞ്ഞു.