കണ്ണൂർ
സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിന് തുടക്കം. ‘സാമൂഹ്യപുരോഗതിയിൽ ഗ്രന്ഥശാലകളുടെ പങ്ക് ’ വിഷയത്തിൽ സെമിനാർ മയ്യിൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്തെ ചടയൻ ഗോവിന്ദൻ നഗറിൽ മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. കമ്പോള, അരാഷ്ടീയ,വരേണ്യ യുക്തികൾ ഇല്ലാതാക്കുന്ന പൊതു ഇടങ്ങളെ തിരിച്ചുപിടിക്കലാണ് ഗ്രന്ഥശാലകളുടെ കടമയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ. കെ വി കുഞ്ഞികൃഷ്ണൻ, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പി എസ് ശ്രീകല എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ചന്ദ്രൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എൻ അനിൽകുമാർ സ്വാഗതം പറഞ്ഞു.
19ന് പയ്യന്നൂരിൽ കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ നയവും നിയമങ്ങളും വിഷയത്തിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപിയും, കണ്ണൂർ ടൗൺ സ്ക്വയറിൽ (കേന്ദ്ര–- സംസ്ഥാന ബജറ്റ്) ധനമന്ത്രി കെ എൻ ബാലഗോപാലും, പെരളശേരിയിൽ (ആഗോളവൽക്കരണ നയവും ഇടതുപക്ഷ ബദലും) വ്യവസായമന്ത്രി പി രാജീവും, മട്ടന്നൂരിൽ (അധികാര വികേന്ദ്രീകരണത്തിന്റെ കേരള മാതൃക) തദ്ദേശമന്ത്രി എം വി ഗോവിന്ദനും ഉദ്ഘാടനംചെയ്യും.