റിയാദ്> കേളി മലാസ് ഏരിയ മജ്മ യൂണിറ്റ് സംഘടിപ്പിക്കുന്ന ഏകദിന ഫുട്ബോൾ ടൂർണമെന്റ് ‘കേളി സ്പെക്ടറാ കപ്പ് 2022’ ന്റെ ലോഗോയും ഫിക്സ്ച്ചറും പ്രകാശനം ചെയ്തു. കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് മാർച്ച് 17ന് മജ്മയിൽ വെച്ചാണ് ഏകദിന ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ടൂർണമെന്റ് ലോഗോ പ്രകാശനം സ്പെക്ടറാ കമ്പനി പ്രതിനിധികളായ അബ്ദുൽ റഹ്മാനും സുനിൽ കുമാറും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ സ്പെട്രാ കമ്പനി ക്വാളിറ്റി മാനേജരായ അബ്ദുറഹ്മാൻ, ലബോറട്ടറി മാനേജറായ സുനിൽ കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
മജ്മ ഹർമയിൽ നടന്ന പ്രകാശന ചടങ്ങിൽ മലാസ് ഏരിയ കമ്മറ്റി അംഗവും മജ്മ യൂണിറ്റ് പ്രസിഡന്റുമായ പ്രതീഷ് പുഷ്പൻ അധ്യക്ഷത വഹിച്ചു. മജ്മ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ശരീഫ് സ്വാഗതം പറഞ്ഞു. ഏരിയ കമ്മറ്റി അംഗം ഡോ പ്രവീൺ ടൂർണമെന്റിനെ കുറിച്ച് വിശദീകരിച്ചു. ടൂർണമെന്റ് നിയമാവലി ഷാഫിയും ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ വിശദവിവരങ്ങൾ മൻസൂറും പങ്കുവെച്ചു.















