കൊച്ചി > ഒന്നര വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു. നഗരത്തിലെ ഹോട്ടലിൽവച്ചാണ് സംഭവം. സംഭവത്തില് പള്ളുരുത്തി സ്വദേശി ജോണ് ബിനോയ് ഡിക്രൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടല് മുറിയിലെ ബക്കറ്റിലെ വെള്ളത്തില് കുഞ്ഞിനെ മുക്കിക്കൊല്ലുകയായിരുന്നു. പുലർച്ചെ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് രണ്ട് കുട്ടികളും അമ്മൂമ്മയും ഹോട്ടലിൽ മുറിയെടുത്തത്. അമ്മൂമ്മയുടെ കാമുകനാണ് ജോൺ. ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചതിനെ തുടര്ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.















