ന്യൂഡൽഹി
ഇന്ധനവില കൂട്ടുന്നത് കമ്പനികൾ തീരുമാനിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. റഷ്യ– -ഉക്രയ്ൻ യുദ്ധസാഹചര്യത്തിലും രാജ്യത്ത് കരുതൽ എണ്ണയിൽ കുറവില്ലെന്നു പറഞ്ഞ മന്ത്രി വിലവർധനയുണ്ടാകില്ലെന്ന് പറയാത്തതും ശ്രദ്ധേയമായി. തെരഞ്ഞെടുപ്പ് മുൻനിർത്തിയല്ല എണ്ണവില വർധന മരവിപ്പിച്ചതെന്നും പുരി അവകാശപ്പെട്ടു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽത്തന്നെ കമ്പനികൾ എണ്ണവില കൂട്ടുമെന്നാണ് റിപ്പോർട്ട്. യുദ്ധവും അസംസ്കൃത എണ്ണ വില വർധനയും മുൻനിർത്തി ലിറ്ററിന് 15 മുതൽ 25 രൂപവരെ കൂട്ടിയേക്കും.