കീവ്
റഷ്യ–- ഉക്രയ്ൻ മൂന്നാം ഘട്ട സമാധാനചർച്ച തീരുമാനമാകാതെ പിരിഞ്ഞു. മാനുഷിക ഇടനാഴിയുടെ കാര്യത്തിൽ മാത്രമാണ് ഗുണകരമായ മാറ്റമുണ്ടായത്. അതേസമയം പതിമൂന്ന് ദിവസത്തിനിടെ ഉക്രയ്നിൽനിന്ന് പലായനം ചെയ്തവരുടെ എണ്ണം 20 ലക്ഷമായി. 400 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഉക്രയ്ൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഉപരോധം കടുക്കുന്ന സാഹചര്യത്തിൽ മറുപടിയായി യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം നിർത്തുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തുമെന്ന് യുഎന്‍ പ്രസിഡന്റ് ജോ ബൈഡൻ സൂചന നൽകി മാനുഷിക ഇടനാഴികൾ തുറന്നതോടെ ഉടൻ പുറത്തെത്താനാകുമെന്ന പ്രതീക്ഷയിലാണ് മരിയുപോളില്‍ കുടുങ്ങിയ രണ്ട് ലക്ഷത്തോളം പേർ. ദിവസങ്ങളായി ഇവിടേക്ക് വെള്ളവും ഭക്ഷണവും എത്തിക്കാനാകുന്നില്ല. ഇർപിൻ, സുമി കൂടാതെ ഇര്‍പിനില്‍ നിന്നും ചൊവ്വാഴ്ച ഒഴിപ്പിക്കല്‍ നടപടിയുണ്ടായി.