ന്യൂഡൽഹി
സിപിഐ എം ബിഹാർ സംസ്ഥാന സെക്രട്ടറിയായി ലലൻ ചൗധ്രിയെ തെരഞ്ഞെടുത്തു. സമസ്തിപുരിൽ നടന്ന 23–-ാം സംസ്ഥാന സമ്മേളനമാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. സംസ്ഥാന സമ്മേളനവും അനുബന്ധമായി സംഘടിപ്പിച്ച ‘ഇന്ത്യൻ സംസ്കാരം, ദേശീയത, ഭരണഘടന’ സെമിനാറും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. പൊളിറ്റ്ബ്യൂറോ അംഗം ഹന്നൻ മൊള്ള സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയായിരുന്ന അവ്ധേഷ്കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ ജില്ലകളിലെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.