ന്യൂഡൽഹി
എക്സിറ്റ്പോൾ ഫലം വന്നതിനു പിന്നാലെ ഗോവയിൽ ജയസാധ്യതയുള്ള കോൺഗ്രസ് സ്ഥാനാർഥികളെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി നീക്കമെന്ന് റിപ്പോർട്ട്. 2017ലേതിന് സമാനമായി പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് അട്ടിമറിയിലൂടെ അധികാരത്തിലെത്താനാണ് ശ്രമം. 20 സീറ്റുവരെ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് ചാനലുകളുടെ പ്രവചനം. ജയസാധ്യതയുള്ളവരെ പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു.
വീണ്ടും സർക്കാർ രൂപീകരിക്കുമെന്നും വിവരങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിക്കാനാണ് എത്തിയതെന്നും സാവന്ത് പറഞ്ഞു.