ബെംഗളൂരു> കര്ണാടകയില് എസ്ഡിപിഐ യെയും പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യയെയും ഉടന് നിരോധിക്കാന് പദ്ധതിയില്ലെന്ന് കര്ണാടക സര്ക്കാര്.കര്ണാടകയില് അരങ്ങേറുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില് ഇരുസംഘടനകളെയും നിരോധിക്കാന് ഹിന്ദുത്വ ഗ്രൂപ്പുകള് മുറവിളി കൂട്ടുന്നതിനിടയിലാണ് സര്ക്കാറിന്റെ തീരുമാനം.
കര്ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്. ഇരു സംഘടനകളെയും നിരോധിക്കാന് കേന്ദ്ര സര്ക്കാറിനോടാവശ്യപ്പെടില്ലെന്നായിരുന്നു സംസ്ഥാന സര്ക്കാറിന്റെ നിലപാട്.സംസ്ഥാനത്തെ ഇരുസംഘടനകളുടെയും പ്രവര്ത്തനത്തെ കുറിച്ച് കേന്ദ്രത്തിന് റിപ്പോര്ട്ട് നല്കാനുള്ള ഒരുക്കത്തിലാണ് കര്ണാടക സര്ക്കാരെന്നും ജ്ഞാനേന്ദ്ര പറഞ്ഞു.
ബജ്രംഗ് ദള് പ്രവര്ത്തകനായ ദര്ശയുടെ കൊലപാതകത്തില് കൂടുതല് അന്വേഷണം വേണമെന്നും ലോക്കല് പൊലീസിന്റെ അന്വേഷണം കഴിഞ്ഞാലുടന് കേസ് ദേശീയ അന്വേഷണ ഏജന്സിയെ (നാഷണല് ഇന്വെസ്റ്റിഗേഷന് ഏജന്സി) ഏല്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.