റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി വിവിധ യൂണിറ്റ് സമ്മേളനങ്ങൾ ചേർന്നു.
ബഗ്ലഫ് യൂണിറ്റ് സമ്മേളനം
റൗദ ഏരിയയിലെ ബഗ്ലഫ് യൂണിറ്റ് സമ്മേളനം സഖാവ് എകെജി നഗറിൽ കേളി കേന്ദ്ര സാംസ്കാരിക സമിതി അംഗം നൗഫൽ പൂവക്കുറുശ്ശി സമ്മേളനം ഉദ്ഘാടനം ചെയ്തു. , യൂണിറ്റ് പ്രസിഡന്റ് ഷാജി കെ.കെ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി സുരേഷ് ലാൽ പ്രവർത്തന, വരവ്-ചെലവ് റിപ്പോർട്ടും, കേളി കേന്ദ്ര കമ്മറ്റി അംഗം സെൻ ആന്റണി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ഭാരവാഹികളായി അബ്ദുൽ ജാനിസ് (പ്രസിഡന്റ് ), ഷാജി കെ.കെ( സെക്രട്ടറി), ചന്ദ്രൻ (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.
വാദിലബൻ സമ്മേളനം
ബദിയ ഏരിയയിലെ വാദിലബൻ യൂണിറ്റ് സമ്മേളനം മുഹമ്മദ് ഷാൻ നഗറിൽ ഏരിയ കമ്മറ്റി അംഗം ജയൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബാലൻ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി പ്രസാദ് വഞ്ചിപുര പ്രവർത്തന, വരവ്-ചെലവ് റിപ്പോർട്ടും, കേളി കേന്ദ്ര കമ്മറ്റി അംഗം മധു എടപ്പുറത്ത് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ഭാരവാഹികളായി ഷമീർ (പ്രസിഡന്റ് ), അഷറഫ് (സെക്രട്ടറി ), ബാലൻ (ട്രഷറർ )എന്നിവരെ തെരഞ്ഞെടുത്തു
ബത്ഹ ബി യൂണിറ്റ് സമ്മേളനം
ബത്ഹ ഏരിയയിലെ ബത്ഹ ബി യൂണിറ്റ് സമ്മേളനം രക്തസാക്ഷി ധീരജ് നഗറിൽ ഏരിയ കമ്മറ്റി അംഗം മോഹൻദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് ജയകുമാർ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ബിജു തായമ്പത്ത് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അജിത് ഖാൻ വരവ്-ചെലവ് റിപ്പോർട്ടും, കേളി ആക്ടിംഗ് സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ഭാരവാഹികളായി മുജീബ് (പ്രസിഡന്റ് ), ബിജു തായമ്പത്ത് (സെക്രട്ടറി ), എബി വർഗ്ഗീസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു