ദമ്മാം > നവോദയ സാംസ്കാരിക വേദിയുടെ പ്രതിമാസ വായന പരിപാടിയായ “വെളിച്ചത്തിന്റെ” കീഴിൽ “എന്റെ വായന” എന്ന പേരിൽ വയനാനുഭവ സദസ്സ് സംഘടിപ്പിച്ചു. ഖദിജ ഹബിബ് (എം.ടിയുടെ കാലം), സിമിലി സുധീർ (പൗലൊ കൊയ്ലോയുടെ ദി ആൽക്കെമിസ്റ്റ്), അമ്പിളി ആഷിഷ് (ബെന്യാമിൻ്റെ മഞ്ഞ വെയിൽ മരണങ്ങൾ), നവാസ് കോളശ്ശേരിൽ (എം മുകുന്ദൻ്റെ പ്രവാസം) എന്നീ പുസ്തകങ്ങളുടെ വായനാനുഭങ്ങൾ പങ്ക് വച്ചു. അതോടൊപ്പം അന്തരിച്ച സിനിമാനടൻ കോട്ടയം പ്രദീപ് അനുശോചനം വൈശാഖ് നിർവഹിച്ചു. മനുഷ്യന്റെ സംസ്കാര നിര്മിതിയിലും നിലപാട് രൂപീകരണത്തിലും വയനക്കു വലിയ സ്ഥാനമുണ്ടെന്ന് ചർച്ച ക്രോഡീകരിച്ചു കൊണ്ട് മുഹമ്മദ് ആഷിക് പറഞ്ഞു. നവോദയ രക്ഷധികാരികളായ പവനൻ മൂലക്കീൽ, രഞ്ജിത് വടകര, കേന്ദ്ര സാംസ്കാരിക ചെയര്മാൻ മോഹനൻ വെളളിനേഴി, കൺവീനർ സക്കീര് എന്നിവർ സംസാരിച്ചു. സാലുമാഷ് സ്വാഗതം പറഞ്ഞ സദസ്സിൽ ജിജി സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. സംഗീത നന്ദി പറഞ്ഞു .