ന്യൂഡൽഹി
യുപി നിയമസഭയിലേക്കുള്ള നാലാംഘട്ട തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. ഒമ്പത് ജില്ലയിലെ 59 നിയമസഭാമണ്ഡലത്തിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പിലിഭിത്ത്, ലഖിംപുർ–- ഖേരി, സിതാപുർ, ഹർദോയ്, ഉന്നാവോ, ലഖ്നൗ, റായ്ബറേലി, ഫത്തേപുർ, ബാന്ദ ജില്ലകൾ ബുധനാഴ്ച വിധി എഴുതും.
ലഖിംപുർ ഖേരിയിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയത് ഈ മേഖലകളിൽ മുഖ്യ ചർച്ചാവിഷയമാണ്.