ന്യൂഡൽഹി
ഡോക്ടർമാർക്ക് സൗജന്യ പാരിതോഷികങ്ങൾ നൽകുന്നതിന്റെ പേരിൽ മരുന്നുകമ്പനികൾക്ക് നികുതി ഇളവ് ആവശ്യപ്പെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി.
ഡോക്ടർമാർക്കുള്ള പാരിതോഷികങ്ങളുടെ ചെലവ് മരുന്നുവിലയിൽ കൂട്ടുന്നുണ്ട്. അതുകാരണം മരുന്നുവില ഉയരുന്നത് പൊതുജനങ്ങളെ ബാധിക്കുന്നുണ്ടെന്ന് ജസ്റ്റിസുമാരായ യു യു ലളിത്, എസ് രവീന്ദ്രഭട്ട് എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
ഇന്ത്യൻ മെഡിക്കൽ കൗൺസിൽ (പ്രൊഫഷണൽ കണ്ടക്ട്, എറ്റിക്യുറ്റി, എത്തിക്സ്) ആക്ട് പ്രകാരം പാരിതോഷികങ്ങൾ സ്വീകരിക്കുന്നത് ശിക്ഷാർഹമാണ്.
പാരിതോഷികങ്ങളുടെ പേരിൽ നികുതി ഇളവ് അനുവദിക്കാൻ കഴിയില്ലെന്ന് കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് നേരത്തേ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.