ബംഗളൂരു
ഹിജാബ് ധരിക്കുന്നതിന് രാജ്യത്ത് വിലക്കില്ലെന്നും എന്നാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അച്ചടക്കവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ബാധകമാണെന്നും കർണാടക സർക്കാർ ഹൈക്കോടതിയിൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസ്മുറികളിലാണ് വിലക്കെന്നും മറ്റിടങ്ങളിൽ ഹിജാബ് വിലക്കില്ലെന്നും അഡ്വക്കറ്റ് ജനറൽ പ്രഭുലിങ് നവദ്ഗി പറഞ്ഞു. വാദം ബുധനാഴ്ച തുടരും. ശിവമോഗയിൽ കർണാടകത്തിൽ ബജ്റംഗ്ദൾ പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട് 12 പേർ പിടിയിലായെന്ന് പൊലീസ് പറഞ്ഞു. നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.