ഇസ്ലാമാബാദ്
ഇരുരാജ്യം തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തത്സമയ ടെലിവിഷൻ സംവാദത്തിന് തയ്യാറെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രശ്നങ്ങൾ സംവാദത്തിലൂടെ പരിഹരിക്കാനായാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനങ്ങൾക്കാകെ ഉപകാരപ്രദമാകുമെന്നും ഇമ്രാൻ റഷ്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യ പാകിസ്ഥാനോട് ശത്രുതാ മനോഭാവം പുലർത്തുന്നതിനാൽ വ്യാപാര ബന്ധം നാമമാത്രമായെന്നും ഇമ്രാൻ പറഞ്ഞു. നിർദേശത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.