തിരുവനന്തപുരം
മുമ്പ് പറഞ്ഞ ആരോപണങ്ങൾ വീണ്ടും ഉയർത്തി പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കോവിഡ് കാലത്ത് മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പി സി വിഷ്ണുനാഥിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അവർ.
2020ൽ പ്രതിപക്ഷം ഇതേ ആരോപണം ഉന്നയിച്ചതാണ്. അന്ന് മന്ത്രിയായിരുന്ന കെ കെ ശൈലജ വ്യക്തമായ വിശദീകരണം നൽകിയതാണെ- ന്നും മന്ത്രി പറഞ്ഞു.