മനാമ > ഇന്ത്യയിലെ വിമാനതാവളങ്ങളില്‍ ദുബായ്, ഷാര്‍ജ, അബുദബി എന്നിവടങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് റാപിഡ് ടെസ്റ്റ് ഒഴിവാക്കി. ഇളവ് ചൊവ്വാഴ്ച നിലവില്‍ വന്നു.
യുഎഇയിലേക്കു പോകുന്നവര്‍ യാത്രക്ക് ആറു മണിക്കൂര്‍ മുന്‍പ് പുറപ്പെടുന്ന വിമാന താവളത്തില്‍ റാപിഡ് പിസിആര്‍ പരിശോധന നടത്തണമെന്നായിരുന്നു കഴിഞ്ഞ ജൂണ്‍ മുതലുളള നിബന്ധന. നിബന്ധന ഒഴിവാക്കിയത് മലയാളികളക്കം ആയിരകണക്കിന് പ്രവാസികള്‍ക്ക് പ്രയോജനം ചെയ്യും. വിമാന താവളത്തിലെ പരിശോധന പ്രവാസികള്‍ക്ക് സാമ്പത്തിക ബാധ്യതക്കൊപ്പം പ്രയാസവും സൃഷ്ടിച്ചു. റാപിഡ് പോസിറ്റീവ് ആയതിനാല്‍ അവസാന നിമിഷം യാത്ര മുടങ്ങുന്നതും പതിവായിരുന്നു.
അതേസമയം, ദുബായ്, ഷാര്‍ജ എന്നിവടങ്ങളിലേക്ക് പോകുന്നവര്‍ക്ക് 48 മണിക്കൂറിനിടെയുള്ള ആര്‍ടിപിസിആര്‍ പരിശോധനയില്‍ മാറ്റമില്ല. ദുബായ് വിമാനതാവളത്തില്‍ ഇവര്‍ക്ക് പിസിആര്‍ പരിശോധനയും തുടരും.
റാസല്‍ഖൈമ, അല്‍ ഐന്‍, ഫുജൈറ എമിറേറ്റുകളും നിബന്ധന ഒഴിവാക്കിയേക്കും.