അമൃത്സർ
പഞ്ചാബിൽ വോട്ടെടുപ്പിനിടെ മോഗ ജില്ലയിലെ പോളിങ് ബൂത്തിൽ കയറാൻ ശ്രമിച്ച ബോളിവുഡ് നടൻ സോനു സൂദിനെ പൊലീസ് തടഞ്ഞു. സോനുവിന്റെ കാർ പൊലീസ് പിടികൂടി. വോട്ടർമാരെ സ്വാധീനിക്കുമെന്ന് ആരോപിച്ചാണ് നടപടി. പോളിങ് സമയത്ത് സോനു വീട്ടിൽനിന്ന് ഇറങ്ങിയാൽ നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിന്നീട് അറിയിച്ചു.
സോനുവിന്റെ സഹോദരി മാളവിക സൂദാണ് മോഗയിലെ കോൺഗ്രസ് സ്ഥാനാർഥി. ചില ബൂത്തിൽ അകാലിദൾ പണം വിതരണം ചെയ്തുവെന്ന റിപ്പോർട്ട് പരിശോധിക്കാനാണ് താൻ പോയതെന്ന് സോനു പറഞ്ഞു.















