റായ്പുർ
ഛത്തീസ്ഗഢിലെ കാർഷിക സർവകാലാശാല വൈസ് ചാൻസലർ നിയമനത്തിൽ കൊമ്പുകോർത്ത് ഗവർണറും കോൺഗ്രസ് സംസ്ഥാന സർക്കാരും. ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയ (ഐജികെവി) വിസി നിയമനത്തിൽ ഗവർണർ അനുസൂയ ഉയ്കെ അതൃപ്തിയറിയിച്ചു. ഒരു സമുദായത്തിൽ നിന്നുള്ളവരെമാത്രം വൈസ് ചാൻസലർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ശരിയല്ല. സംസ്ഥാനത്ത് 14 സർവകലാശാലയിലെയും വിസിമാർ ഒരു സമുദായത്തിൽ നിന്നുള്ളവരാണെന്നും ഗവർണർ പറഞ്ഞു. ഗവർണർ രാഷ്ട്രീയം കളിക്കരുതെന്നും ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് നിയമനമെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ മറുപടിയുമായി രംഗത്തെത്തി. കോൺഗ്രസ് ഗവർണർ പദവിയെ നിരന്തരം അവഹേളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ധരംലാൽ കൗശിക് പറഞ്ഞു.
ഡോ. എസ് കെ പാട്ടീൽ സ്ഥാനമൊഴിഞ്ഞതോടെ ഡോ. എസ് എസ് സെൻഗറിന് വിസിയുടെ ചുമതലനൽകിയിരുന്നു. എന്നാൽ, തദ്ദേശീയനായ വിസിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഐജികെവിയിലെ അധ്യാപക സംഘടന ഗവർണറെ സമീപിച്ചിരുന്നു.















