ന്യൂഡൽഹി
അമൃത്സറിലെ മനാവാലയിൽ സയാമീസ് ഇരട്ടകൾ വോട്ട് ചെയ്യാനെത്തിയത് കൗതുകമായി. 18 വയസ്സുള്ള സോഹൻസിങ്ങും മോഹൻസിങ്ങും സമ്മതിദാന അവകാശം വിനിയോഗിച്ചു. ഒരാൾ വോട്ട്ചെയ്യുന്നത് മറ്റേ ആൾ കാണാതിരിക്കാൻ കറുത്ത കണ്ണട ധരിപ്പിച്ചു. പഞ്ചാബ് സ്റ്റേറ്റ് പവർ കോർപറേഷനിൽ ജീവനക്കാരാണിവർ. ജനിച്ച ഉടനെ അച്ഛനമ്മമാർ ഉപേക്ഷിച്ചതിനെ തുടർന്ന് അമൃത്സറിലെ അനാഥാലയത്തിലാണ് ഇവർ വളർന്നത്.















