ഷാജഹാൻപുർ
വ്യാജ ഏറ്റുമുട്ടൽ കേസിൽ എസ്പി ഉൾപ്പെടെ 18 പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഷാജഹാൻപുർ കോടതിയുടെ ഉത്തരവ്. ഇവർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 2004ഒക്ടോബർ മൂന്നിന് ജലാലാബാദ് പൊലീസ് സ്റ്റേഷനു കീഴിലുള്ള ചാച്ചുപുരിലായിരുന്നു വ്യാജഏറ്റുമുട്ടൽ. ഗ്രാമവാസികളായ പ്രഹ്ലാദിനെയും ധനപാലിനെയും കവർച്ച കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് പിടികൂടിയശേഷം പൊലീസ് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. വ്യാജ ഏറ്റുമുട്ടലാണെന്ന പ്രഹ്ലാദിന്റെ സഹോദരന്റെ പരാതി വിവിധ കമീഷനുകള് ചെവിക്കൊണ്ടില്ല.
2012 നവംബറിൽ കോടതിയെ സമീപിച്ചപ്പോൾ വൈകിപ്പോയെന്ന് ചൂണ്ടിക്കാട്ടി തള്ളി. പിന്നീട് ജില്ലാ കോടതിയില് അപ്പീല് നല്കുകയായിരുന്നു.














