ന്യൂഡൽഹി
പഞ്ചാബിൽ ഒറ്റഘട്ടമായി ഞായറാഴ്ച വോട്ടെടുപ്പ് പൂർത്തിയായി. 68.3 ശതമാനമാണ് പോളിങ്. പഞ്ചാബിൽ കനത്ത സുരക്ഷയിലായിരുന്നു 117 മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്. 93 വനിതകൾ ഉൾപ്പെടെ 1304 സ്ഥാനാർഥികൾ ജനവിധി തേടി.
മുഖ്യമന്ത്രി ചരൺജിത്സിങ് ചന്നി, കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത്സിങ് സിദ്ദു, ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവത്മൻ, മുൻമുഖ്യമന്ത്രിമാരായ ക്യാപ്റ്റൻ അമരീന്ദർസിങ്, പ്രകാശ്സിങ് ബാദൽ, അകാലിദൾനേതാവ് സുഖ്ബീർസിങ്ബാദൽ തുടങ്ങിയ പ്രമുഖരാണ് മത്സരിച്ചത്.
ഉത്തർപ്രദേശിലെ മൂന്നാംഘട്ട വോട്ടെടുപ്പിൽ 60.18 ശതമാനം പോളിങ് രേഖപ്പെടുത്തി. ബുന്ദേൽഖണ്ഡ്, അവധ്, പടിഞ്ഞാറൻ യുപി മേഖലകളിലെ 16 ജില്ലയിലെ 59 മണ്ഡലത്തിലായിരുന്നു വോട്ടെടുപ്പ്.















