മലപ്പുറം
കോവിഡ് വ്യാപനത്തെത്തുടർന്ന് നീട്ടിവച്ച സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരങ്ങൾ ഏപ്രിൽ 15 മുതൽ മെയ് ആറുവരെ നടക്കും. മഞ്ചേരി പയ്യനാട്, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയങ്ങളിലാണ് മത്സരം. സെമി, ഫൈനൽ മത്സരങ്ങൾ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.















