കൊൽക്കത്ത
വെസ്റ്റിൻഡീസിനെതിരെ സമ്പൂർണ ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. മൂന്നാം ട്വന്റി–-20 മത്സരം ഈഡൻ ഗാർഡനിൽ ഇന്ന് നടക്കും. രാത്രി ഏഴിനാണ് കളി.
പരമ്പര നേടിയ ഇന്ത്യ പുതിയ കളിക്കാർക്ക് അവസരം നൽകും. വിരാട് കോഹ്ലിക്കും ഋഷഭ് പന്തിനും വിശ്രമം അനുവദിച്ചു. ഇഷാൻ കിഷൻ കീപ്പറാകും. ശ്രേയസ് അയ്യർക്കും ശാർദൂൽ ഠാക്കൂറിനും അവസരം ലഭിക്കും. വിൻഡീസിനെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലും ഇന്ത്യക്ക് സമ്പൂർണ വിജയമായിരുന്നു.