മനാമ> യുഎഇയില് നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരുടെ പിസിആര് പരിശോധന ഒഴിവാക്കി. ഇന്ത്യയില് നിന്ന് വാക്സിന് എടുത്തവര്ക്ക് എയര് ഇന്ത്യയിലും എയര് ഇന്ത്യാ എക്സ്പ്രസിലുമാണ് ഇളവ്. ഗോ എയറും ദുബായ്, ഷാര്ജ വിമാനത്താവളങ്ങളില് ഇന്ഡിഗോ എയര്ലൈനും യാത്ര അനുവദിക്കുന്നുണ്ട്.
വാക്സിന് എടുത്ത യാത്രക്കാര്ക്ക് ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പുള്ള പിസിആര് പരിശോധന ഫെബ്രുവരി 14 മുതല് ഒഴിവാക്കിയിരുന്നു. എന്നാല്, ഇത് യുഎഇക്ക് ബാധകമായിരുന്നില്ല. ഇന്ത്യയില് നിന്ന് രണ്ട് ഡോസ് വാക്സിനും എടുത്തവര്ക്കാണ് യുഎഇയില് നിന്നുള്ള യാത്രയിലും ഇളവ് നല്കിയത്.
ഇന്ത്യയില് നിന്ന് വാക്സിന് എടുക്കാത്തവര്ക്ക് 72 മണിക്കൂറിനിടെ എടുത്ത പിസിആര് നെഗറ്റീവ് ഫലം എയര് സുവിധ ആപ്പില് നല്കിയിരിക്കണമെന്നും എയര് ഇന്ത്യ പത്രക്കുറിപ്പില് അറിയിച്ചു.















