യു.കെയിലെ ഇടതുപക്ഷ പുരോഗമന കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യു.കെയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തെ അംഗത്വ വിതരണ ക്യാമ്പയിന് തുടക്കം. കൊവൻട്രിയിൽ ചേർന്ന വർക്കിംഗ് കമ്മിറ്റി മീറ്റിങ്ങിൽ വെച്ചാണ് ക്യാമ്പയിന് തുടക്കം കുറിച്ചത് . മാർച്ച് 31 വരെയാണ് ക്യാമ്പയിൻ കാലാവധി.
ഇടതുപക്ഷ പുരോഗമന ആശയങ്ങൾ ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെയും പുതുതായി യു.കെയിൽ എത്തുന്നവരിലെ സമാനചിന്താഗതിക്കാരെയും സംഘടനയോട് ചേർത്തു നിർത്തുക എന്നതാണ് അൻപത് ദിവസം നീണ്ടുനിൽക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിനിലൂടെ സംഘടന ലക്ഷ്യമിടുന്നത്.
സമീക്ഷ യുകെ ബ്രാഞ്ചുകൾ ഇല്ലാത്ത സ്ഥലങ്ങളിലെ സംഘടനയോട് ചേർന്ന് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന സമീക്ഷ യു.കെ സെക്രട്ടറിയേറ്റ് മെമ്പർമാരെ ബന്ധപ്പെടാൻ അഭ്യർത്ഥിച്ചു. ഉണ്ണികൃഷ്ണൻ ബാലൻ – 07984744233 , ജോഷി ഇറക്കത്തിൽ – 07577531527 , മോൻസി തൈക്കൂടൻ – 07904314940.