കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ വിശദീകരണവുമായി സിപിഎം. നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് ഒറ്റപ്പെട്ടതോടെ താത്കാലിക ലാഭത്തിനായി ദീപുവിന്റെ മരണത്തെ ട്വന്റി 20 ഉപയോഗിക്കുകയാണെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.ബി. ദേവദർശൻ ആരോപിച്ചു.
ദീപുവിന്റെ മരണത്തിൽ ട്വന്റി 20 നാടകം കളിക്കുകയാണ്. സിപിഎമ്മിന് ദീപുവിന്റെ കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.സിപിഎമ്മിനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ദേവദർശൻ തള്ളിക്കളഞ്ഞു.
സംഭവത്തിൽട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ് സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. നാല് സിപിഎം പ്രവർത്തകർക്കെതിരെ കൊലക്കുറ്റവും ചുമത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി വിശദീകരണവുമായി രംഗത്തെത്തിയത്.
Content Highlights:doesnt have hands in kizhakkambalam twenty 20 activist death says cpm