ന്യൂഡൽഹി
പഞ്ചാബിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ദിവസം വെപ്രാളപ്പെട്ട് പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്. പാർടി അധ്യക്ഷൻ നവ്ജ്യോത് സിദ്ദുവും മുഖ്യമന്ത്രി സ്ഥാനാർഥി ചരൺജിത്ചന്നിയും തമ്മിലുള്ള തർക്കമാണ് പ്രകടനപത്രിക വൈകിപ്പിച്ചത്.
ജനുവരി 11ന് പ്രകടനപത്രിക തയ്യാറാക്കാൻ 25 അംഗസമിതി രൂപീകരിച്ചിരുന്നു. എന്നാൽ, പ്രചാരണചുമതലയുണ്ടായിരുന്ന സിദ്ദു അദ്ദേഹത്തിന്റെ ‘പഞ്ചാബ് മോഡലി’ന് പ്രകടനപത്രികയിൽ പ്രാധാന്യംനൽകാൻ തീരുമാനിച്ചു. ഇതിനോട് ചരൺജിത്ചന്നി ക്യാമ്പ് വിയോജിച്ചു. ഇതോടെ പ്രകടനപത്രിക ഇറക്കാനാകാത്ത സ്ഥിതിയായി. ലക്ഷം പേര്ക്ക് സർക്കാർ ജോലി, സ്ത്രീകൾക്ക് മാസം 1,100 രൂപ സഹായം, വർഷം എട്ട് സൗജന്യ പാചകവാതക സിലിണ്ടർ തുടങ്ങിയ വാഗ്ദാനം പ്രകടനപത്രികയിലുണ്ട്.