ന്യൂഡല്‍ഹി> യോഗിക്ക് വോട്ടുചെയ്തില്ലെങ്കിൽ യുപി വിട്ട് പൊക്കോണമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി എംഎൽഎക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. എംഎല്‍എയ്ക്ക് തെലങ്കാനയില്‍ നിന്നുള്ള എംഎല്‍എ രാജാ സിംഗിനാണ് നോട്ടീസ്. യോഗി ജെസിബിയും ബുള്‍ഡോസറുകളും വാങ്ങിയിട്ടുണ്ടെന്നും ബിജെപിക്ക് വോട്ട് ചെയ്യാത്തവരെ തിരഞ്ഞ് കണ്ടുപിടിക്കുമെന്നുമൊക്കെയായിരുന്നു എംഎൽഎ പോസ്റ്റ് ചെയ്ത വീഡിയോയിലെ ഭീഷണി. രാജാ സിംഗ് ഇന്ത്യന്‍ ശിക്ഷാ നിയമം, ജനപ്രാതിനിധ്യ നിയമം എന്നിവയുടെ വ്യവസ്ഥകള്‍ പ്രഥമദൃഷ്ട്യാ ലംഘിച്ചുവെന്നും കമ്മിഷന് നോട്ടീസില്‍ പറയുന്നു.
“ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ പിന്തുണച്ച് വോട്ട് ചെയ്യാത്തവര്‍ തിരഞ്ഞെടുപ്പിന് ശേഷം അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരും. ഉത്തര്‍പ്രദേശില്‍ ജീവിക്കണമെങ്കില്‍ യോഗി യോഗി എന്ന് ജപിക്കണമെന്നും യോഗി സര്‍ക്കാരിന് വേണ്ടി വോട്ട് ചെയ്യാത്തവര്‍ യുപി വിട്ട് പോകുന്നതാണ് നല്ലത്”-എംഎൽഎ വീഡിയോയില്‍ പറഞ്ഞിരുന്നു.