സുല്‍ത്താന്‍ബത്തേരി> വയനാട് മന്ദം കൊല്ലിയില്‍ കുഴിയില്‍ വീണ കടുവക്കുട്ടിയെ രക്ഷിച്ചു. വയനാട് വന്യജീവിസങ്കേതത്തിൽ നിന്നും അൽപ്പം അകലെയുള്ള ജനവാസ കേന്ദ്രത്തിലാണ് കടുവക്കുട്ടി അകപ്പെട്ടത്. സ്വകാര്യ വ്യക്തി കക്കൂസ് ടാങ്കിനായി കുഴിച്ച കുഴിയിലാണ് ആറുമാസം പ്രായമായ കടുവക്കുട്ടി വീണത്. രാവിലെ നാട്ടുകാരാണ് കടുവയെ കണ്ടത്. തുടര്‍ന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.
ഫോറസ്റ്റ് അധികൃതരെത്തി കടുവയെ മയക്കുവെടി വെച്ച് പിടികൂടി. അമ്മക്കടുവയുടെ അരികിലേക്ക് കുഞ്ഞിനെ എത്തിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.