വർഷാവസാനത്തോടെ അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണം പകർച്ചവ്യാധിക്ക് മുമ്പുള്ള തലത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിസം മന്ത്രി ഡാൻ ടെഹാൻ പറഞ്ഞു.
ഫെബ്രുവരി 21 മുതൽ പൂർണമായും വാക്സിനേഷൻ എടുത്ത എല്ലാ വിനോദസഞ്ചാരികൾക്കും, ബിസിനസ്സ് യാത്രക്കാർക്കും, മറ്റ് സന്ദർശകർക്കും ഓസ്‌ട്രേലിയൻ അതിർത്തി പൂർണമായി തുറന്നിരിക്കും.
പൂർണ്ണമായ അതിർത്തി വീണ്ടും തുറക്കുന്ന കാര്യത്തിൽ ഞങ്ങൾക്ക് ഇത് പുതിയ കാര്യമാണ്, പക്ഷേ ഞങ്ങൾക്ക് വളരെ ആത്മവിശ്വാസമുണ്ട് – എല്ലാം നന്നയി ആസൂത്രണം ചെയ്തിരിക്കുന്നു – ഇത് സുഗമമായി നടത്താനുള്ള വിഭവങ്ങൾ ഞങ്ങളുടെ പക്കലുണ്ട്,” അദ്ദേഹം കാൻബെറയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം ഓസ്‌ട്രേലിയയുടെ മാർക്കറ്റിംഗ് കാമ്പെയ്‌നിലൂടെ ശക്തമായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ എത്ര വേഗത്തിൽ വ്യവസായം സാധാരണ നിലയിലാകുമെന്ന് അറിയില്ല. പൂർണമായും പുനരാരംഭിക്കുന്നതിന് മുന്നോടിയായി ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലേക്ക്, അതിർത്തികൾ വീണ്ടും പൂർണമായ തോതിൽ വിശാലാമായി തുറന്നിരിക്കുന്നത് അങ്ങോട്ടും ഇങ്ങോട്ടുമുള്ള ടൂറിസം വ്യവസായങ്ങൾക്ക് വളരെ അനുകൂലമാണ്.
“എത്ര സമയമെടുക്കും എന്നത് ആളുകളുടെ മാനസികാവസ്ഥയാണ് നിർണ്ണയിക്കുന്നത്, അവർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുമെന്ന് അവർക്ക് ആത്മവിശ്വാസം തോന്നുമ്പോൾ, സുസ്വാഗതമോതി ഓസ്‌ട്രേലിയൻ അതിർത്തികൾ അവർക്കായി തുറന്നിരിക്കുന്നുണ്ടാകും”. അദ്ദേഹം പ്രസ്താവിച്ചു.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ –